കേരള ബ്ലാസ്റ്റേഴ്സിന്റെ ദിമിക്ക് ആയി മോഹൻ ബഗാനും രംഗത്ത്

Newsroom

Picsart 24 03 30 21 02 53 094
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ സ്ട്രൈക്കർ ദിമിത്രിസ് ദയമന്റകോസിനെ സ്വന്തമാക്കാനായി മോഹൻ ബഗാനും രംഗത്ത്. ഈസ്റ്റ് ബംഗാളിനു പുറമെ ആണ് ബഗാനും ഇപ്പോൾ ദിമിക്കായി രംഗത്ത് വന്നിരിക്കുന്നത്. ദിമിയുമായി ബഗാൻ ചർച്ചകൾ നടത്തിയതായാണ് വിവരങ്ങൾ. ദിമി ഇതുവരെ ആരുമായും കരാർ ഒപ്പുവെച്ചിട്ടില്ല‌. പക്ഷെ താരം കേരള ബ്ലാസ്റ്റേഴ്സ് വിടും എന്നാണ് ഇപ്പോൾ സൂചനകൾ.

ദിമി 23 10 21 20 46 24 287

ഈ സീസൺ അവസാനം വരെയാണ് ദിമിക്ക് കേരള ബ്ലാസ്റ്റേഴ്സിൽ കരാർ ഉണ്ടായിരുന്നത്. താരത്തിന്റെ കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സും ശ്രമിക്കുന്നുണ്ട്. എന്നാൽ ചർച്ചകൾ ഇപ്പോഴും എവിടെയും എത്തിയിട്ടില്ല. ഈ സീസൺ ഐ എസ് എല്ലിൽ 13 ഗോളുകൾ അടിച്ച് ദിമി ബ്ലാസ്റ്റേഴ്സിന്റെയും ലീഗിലെയും ടോപ് സ്കോറർ ആയിരുന്നു. ദിമിയുടെ മുന്നിൽ ബ്ലാസ്റ്റേഴ്സിന്റെ ഓഫറും ഉണ്ട്.

ലീഗിൽ ഇതുവരെ രണ്ട് സീസണുകളിലായി 23 ഗോളും ആറ് അസിസ്റ്റും ദിമി ബ്ലാസ്റ്റേഴ്സിനായി സംഭാവന ചെയ്തു. ഗ്രീക്ക് താരമായ ദിമിത്രിയോ ദിയമന്തകോസ് ഹാജ്ദുക് സ്പ്ലിറ്റിൽ നിന്ന് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്‌. ദിമി അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന് ഒപ്പം തുടർന്നില്ല എങ്കിൽ ബ്ലാസ്റ്റേഴ്സിന് അത് വലിയ തിരിച്ചടിയാകും.