അർജന്റീനൻ മിഡ്ഫീൽഡറെ സ്വന്തമാക്കി ഡെൽഹി ഡൈനാമോസ്

പുതിയ ഐ എസ് എൽ സീസണായി ഒരുങ്ങുന്ന ഡെൽഹി ഡൈനാമോസ് ഒരു വിദേശ താരത്തെ സ്വന്തമാക്കിയിരിക്കുകയാണ്. അർജന്റീന സ്വദേശിയായ മാർട്ടിൻ പെരെസ് ഗൂഡസ് ആണ് ഡെൽഹിയിൽ എത്തിയിരിക്കുന്നത്. അറ്റാക്കിംഗ് മിഡ്ഫീൽഡറായും വിങ്ങറായും കളിക്കാൻ കഴിവുള്ള താരത്തെ ഒരു വർഷത്തെ കരാറിലാണ് ഡെൽഹി സ്വന്തമാക്കിയത്.

ഈ ട്രാൻസ്ഫർ വിൻഡോയിൽ ഡെൽഹി സ്വന്തമാക്കുന്ന മൂന്നാമത്തെ വിദേശ മിഡ്ഫീൽഡറാണ് പെരെസ്. നേരത്തെ സിസ്കോ ഹെർണാണ്ടസിനെയും, ഡിയാഗ്നെയെയും ഡെൽഹി സ്വന്തമാക്കിയിരുന്നു. അർജന്റീന ക്ലബായ റൈസിംഗ് ക്ലബിന്റെ താരമായിരുന്നു പെരെസ്. 27കാരനായ താരം അവസാന വർഷങ്ങളിൽ ലോണടിസ്ഥാനത്തിൽ വിവിധ ക്ലബുകൾക്കായി കളിക്കുകയായിരുന്നു. ഒളിമ്പോ, ടെമ്പെർലി, മിട്രോ എന്നീ ക്ലബുകളുടെ ഒക്കെ ജേഴ്സി പെരെസ് അണിഞ്ഞിട്ടുണ്ട്.

Previous articleവിഭജനത്തിന് ശേഷം പാകിസ്ഥാൻ ആദ്യമായി പിന്തുണച്ചു, ഇന്ത്യ നിരാശപെടുത്തിയെന്ന് അക്തർ
Next articleകൂബോ നാടിനോട് യാത്ര പറഞ്ഞു, ഇനി റയൽ മാഡ്രിഡിൽ