“കഴിഞ്ഞ കളി കാര്യമാക്കണ്ട, നാളെ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കാനുള്ള കഴിവ് ജംഷദ്പൂരിനുണ്ട്” – ഓവൻ കോയ്ല്

ആദ്യ പാദത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് 1-0ന് പരാജയപ്പെട്ടു എങ്കിലും നാളെ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഫൈനലിലേക്ക് എത്താൻ ആകും എന്ന് ജംഷദ്പൂർ പരിശീലകൻ ഓവൻ കോയ്ല് പറഞ്ഞു. ആദ്യ മത്സരത്തിലെ പരാജയം കണക്കിൽ എടുക്കുന്നില്ല. ഇത് തീർത്തും പുതിയ മത്സരമാണ്. കേരള ബ്ലാസ്റ്റേഴ്സും അങ്ങനെ ആകും കാണുന്നത് എന്നും ഓവൻ പറഞ്ഞു.

കളി സമനിലയിലാക്കാനും ഫൈനൽ വരെ മുന്നേറാനുമുള്ള സൗകര്യം അവർക്കുണ്ടെന്ന് കേരളത്തിനറിയാം, പക്ഷേ ഞങ്ങൾക്ക് ഒരേയൊരു വഴിയേയുള്ളൂ, അത് ഗെയിം ജയിക്കുക എന്നതാണ്, അതുകൊണ്ട് ജയിക്കാൻ വേണ്ടി മാത്രമാകും ഇറങ്ങുക. അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ എതിരാളികളോട് ഞങ്ങൾ വളരെ ബഹുമാനമുള്ളവരാണ്, അവർ ഒരു നല്ല ടീമാണെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ഞങ്ങൾ മികച്ചതാണെങ്കിൽ, ഇത് ഞങ്ങൾക്ക് വിജയിക്കാൻ കഴിയുന്ന ഒരു ഗെയിമാണെന്ന് ഞങ്ങൾക്കറിയാം. അദ്ദേഹം പറഞ്ഞു.