“ആരാധകർ ടിക്കറ്റ് വാങ്ങി കൂട്ടി എന്നതും ആരാധകരുടെ വീഡിയോകളും കേരള ബ്ലാസ്റ്റേഴ്സിന് കൂടുതൽ ഊർജ്ജം നൽകുന്നു”

ഐ എസ് എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് എത്തും മുമ്പ് തന്നെ ആരാധകർ ഫൈനലിൽനായുള്ള ടിക്കറ്റുകൾ വാങ്ങിയ വാർത്തകൾ കേരള ബ്ലാസ്റ്റേഴ്സിന് കൂടുതൽ ഊർജ്ജം നൽകുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ പറഞ്ഞു. നാളെ രണ്ടാം സെമിയിൽ ഇറങ്ങുമ്പോൾ ഇത്തരം കാര്യങ്ങൾ നല്ല മോട്ടിവേഷൻ നൽകും എന്നും ഇവാൻ പറയുന്നു.

ഫൈനലിൽ എത്തി ഫതോർഡ സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽ മഞ്ഞക്കടൽ കാണാൻ ആയാൽ താൻ അതീവ സന്തോഷവാൻ ആയിരിക്കുമെന്നും ഇവാൻ പറഞ്ഞു. ഇത് മാത്രമല്ല കൊച്ചിയിൽ ഫാൻ പാർക്കിൽ കണ്ട കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വീഡിയോകളും തനിക്കും ടീമിനും വലിയ ഊർജ്ജമാണ് എന്നും ഇവാൻ പറഞ്ഞു. നാളത്തെ സെമി ഫൈനലിൽ പൂർണ്ണ ശ്രദ്ധ കൊടുക്കുക ആണെന്നും ഇവാൻ പറഞ്ഞു.