ഫിഫാ മഞ്ചേരിക്ക് വീണ്ടും പരാജയം

അരീക്കോട് അഖിലേന്ത്യാ സെവൻസിൽ കെ എം ജി മാവൂരിനോട് ഇന്നലെ പരാജയപ്പെട്ട ഫിഫാ മഞ്ചേരി ഇന്നും പരാജയപ്പെട്ടു. ഇന്ന് പൂങ്ങോട് അഖിലേന്ത്യാ സെവൻസിൽ ആയിരുന്നു ഫിഫാ മഞ്ചേരിയുടെ തോൽവി. സെമി ഫൈനലിൽ യുണൈറ്റഡ് എഫ് സി നെല്ലികുത്തിനെ നേരിട് ഫിഫ മഞ്ചേരി ഏക ഗോളിനാണ് പരാജയപ്പെട്ടത്.യുണൈറ്റഡ് എഫ് സി നെല്ലിക്കുത്ത് നേടിയ ഒരു ഗോളിന് ഫിഫാ മഞ്ചേരിക്ക് മറുപടി ഉണ്ടായിരുന്നില്ല.

ഫിഫാ മഞ്ചേരിക്ക് ഇത് സീസണിലെ മൂന്നാം പരാജയമാണ്. നാളെ പൂങ്ങോട് സെവൻസിൽ മത്സരമില്ല.