ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ നൈജീരിയൻ ഫോർവേഡ് ഡാനിയൽ ചിമ ചുക്വുവു ചെന്നൈയിനായി കളിക്കും എന്ന് റിപ്പോർട്ടുകൾ. താരം ജംഷദ്പൂർ എഫ് സി വിടും എന്ന് KhelNow റിപ്പോർട്ട് ചെയ്യുന്നു. ചിമക്ക് ഈ സീസൺ അവസാനം വരെ മാത്രമെ ജംഷദ്പൂരിൽ കരാർ ഉണ്ടായിരുന്നുള്ളൂ. താരത്തെ സ്വന്തമാക്കാൻ പല ക്ലബുകളും രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ചിമ ചെന്നൈയിൻ തിരഞ്ഞെടുത്തു എന്നാണ് റിപ്പോർട്ടുകൾ.
മുമ്പ് ജംഷദ്പൂർ ലീഗ് വിന്നർ ഷീൽഡ് ഉറപ്പാക്കുന്നതിൽ 33 കാരനായ നൈജീരിയൻ വലിയ പങ്കുവഹിച്ചിരുന്നു. ചിമ 6 ഗോളുകളും 1 അസിസ്റ്റും താരം ഈ സീസണിൽ നേടിയിരുന്നു. മുമ്പ് ഈസ്റ്റ് ബംഗാളിനായും കളിച്ചിട്ടുണ്ട്. ഐ എസ് എല്ലിൽ ആകെ 60 മത്സരങ്ങൾ കളിച്ചിട്ടുള്ള ചിമ 20 ഗോളുകളും 4 അസിസ്റ്റും നേടിയിട്ടുണ്ട്.
മൂന്ന് തവണ നോർവീജിയൻ ഒന്നാം ഡിവിഷൻ ലീഗ് ജേതാവ് ആയ താരമാണ് ചിമ. ചിമ നോർവീജിയയിലെ വലിയ ക്ലബായ മോൾഡെയ്ക്ക് ഒപ്പമായിരുഞ്ഞ് നാല് ലീഗ് കിരീടങ്ങൾ നേടിയത്. ചൈനയിലും പോളണ്ടിലും എല്ലാം താരം മുമ്പ് കളിച്ചിട്ടുണ്ട്.