ഛേത്രിയുടെ ഗോൾ, വിജയത്തോടെ ബെംഗളൂരു എഫ് സി സീസൺ അവസാനിപ്പിച്ചു, ഈസ്റ്റ് ബംഗാളിന് അവസാന സ്ഥാനം

ഇന്ത്യൻ സൂപ്പർ ലീഗിലെ നിരാശയാർന്ന സീസൺ ബെംഗളൂരു എഫ് സി വിജയത്തോടെ അവസാനിപ്പിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ആണ് ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തിയത്. ഏക ഗോളിനായിരുന്നു ബെംഗളൂരു എഫ് സിയുടെ വിജയം. ആദ്യ പകുതിയിൽ സുനിൽ ഛേത്രിയാണ് ബെംഗളൂരുവിന് ലീഡ് നൽകിയത്. ഈ ഗോളിന് മറുപടി നൽകാൻ ഈസ്റ്റ് ബംഗാളിനായില്ല.

ഈ വിജയത്തോടെ 20 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി ആറാം സ്ഥാനത്താണ് ബെംഗളൂരു എഫ് സി സീസൺ അവസാനിപ്പിച്ചത്. 20 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി ലീഗിൽ അവസാന സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ ഫിനിഷ് ചെയ്തത്.