ലീഡ്സ് യുണൈറ്റഡ് റിലഗേഷനോട് അടുക്കുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ലീഡ്സ് യുണൈറ്റഡിന്റെ മോശം ഫോം തുടരുന്നു. ബിയെൽസ ക്ലബ് വിട്ടു എങ്കിലും കാര്യമില്ല. അവർ ഇന്ന് ലെസ്റ്റർ സിറ്റിയുടെ മുന്നിലും പരാജയപ്പെട്ടു. എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു ലെസ്റ്റർ സിറ്റിയുടെ വിജയം. മികച്ച രീതിയിലാണ് ഇരു ടീമുകളും മത്സരം തുടങ്ങിയത് എങ്കിലും കളിയിൽ ഗോൾ പിറക്കാൻ സമയം ഏറെയെടുത്തു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഹാർബി ബാർൻസ് ആണ് ലെസ്റ്റർ സിറ്റിക്ക് 67ആം മിനുട്ടിൽ വിജയ ഗോൾ നേടിക്കൊടുത്തത്.

ഈ വിജയത്തോടെ ലെസ്റ്റർ സിറ്റി 33 പോയിന്റുമായി 12ആം സ്ഥാനത്ത് നിൽക്കുകയാണ്. ലീഡ്സ് 23 പോയിന്റുമായി 16ആം സ്ഥാനത്താണ്. റിലഗേഷൻ സോണിൽ നിന്ന് 2 പോയിന്റ് മാത്രം അകലെയാണ് ലീഡ്സ്.