കാൾ മക്ഹ്യൂ മോഹൻ ബഗാനിൽ തന്നെ തുടരും

Img 20220403 174135

മധ്യനിര താരമായ കാൾ മക്ഹ്യൂവിന്റെ കരാർ എ ടി കെ മോഹൻ ബഗാൻ പുതുക്കി. ഐറിഷ് താരമായ കാൾ മക്ഹ്യൂ ഒരു വർഷത്തെ കരാറാണ് പുതുതായി ക്ലബിൽ ഒപ്പുവെച്ചത്. കഴിഞ്ഞ മൂന്ന് സീസണിലും ക്ലബിനൊപ്പം നല്ല പ്രകടനം കാഴ്ചവെക്കാൻ മക്ഹ്യൂവിനായിരുന്നു. ഇതുവരെ മോഹൻ ബഗാനായി 45 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ഈ കരാർ പുതുക്കിയത് ഉടൻ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

29കാരനായ താരം മധ്യനിര താരമാണെങ്കിലും ഡിഫൻസിലും താരം ഇറങ്ങാറുണ്ട്. എ ടി കെ കിരീടം നേടിയ സീസണിലും അദ്ദേഹം എ ടി കെയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.

Previous articleദക്ഷിണാഫ്രിക്ക കുതിയ്ക്കുന്നു, ഡീൻ എൽഗാറിന് അര്‍ദ്ധ ശതകം
Next article“മൊയീൻ അലി ഇത്ര നല്ല കളിക്കാരൻ ആയിരുന്നു എന്ന് അറിഞ്ഞിരുന്നില്ല” – ഹസി