“മൊയീൻ അലി ഇത്ര നല്ല കളിക്കാരൻ ആയിരുന്നു എന്ന് അറിഞ്ഞിരുന്നില്ല” – ഹസി

മൊയീൻ അലി ഇത്ര നല്ല കളിക്കാരൻ ആയിരുന്നു എന്ന് താൻ തിരിച്ചറിഞ്ഞിരുന്നില്ല എന്ന് സി എസ് കെയുടെ ബാറ്റിംഗ് കോച്ച് ഹസ്സി. സി എസ് കെയിൽ മൊയീൻ അലി എത്തിയത് മുതൽ മാത്രമാണ് താൻ താരത്തെ ശരിക്ക് നിരീക്ഷിക്കുന്നത് എന്നും ഹസി പറഞ്ഞു.

“സത്യസന്ധമായി പറഞ്ഞാൽ, മൊയിൻ അലി അവിശ്വസനീയ കളിക്കാരനാണ്. കഴിഞ്ഞ സീസണിൽ സിഎസ്‌കെ ടീമിൽ എത്തിയപ്പോൾ മാത്രമാണ് ഞാൻ അദ്ദേഹത്തെ നിരീക്ഷിച്ചത്” ഹസി പറയുന്നു

“മൊയീൻ അലി യഥാർത്ഥത്തിൽ ഇത്ര നല്ല കളിക്കാരനാണെന്ന് എനിക്ക് മുമ്പ് മനസ്സിലായിരുന്നില്ല. മൊയീൻ അലി ഒരു നല്ല ബാറ്റ്സ്മാനാണ്, ഒപ്പം നല്ലൊരു ക്രിക്കറ്ററുമാണ്. അവൻ ക്രിക്കറ്റ് ഷോട്ട് ടൈം ചെയ്യുന്ന രീതി അതിശയകരമാണ്” എന്നും ഹസു പറഞ്ഞു.