ദക്ഷിണാഫ്രിക്ക കുതിയ്ക്കുന്നു, ഡീൻ എൽഗാറിന് അര്‍ദ്ധ ശതകം

ബംഗ്ലാദേശിനെതിരെ ഡര്‍ബന്‍ ടെസ്റ്റിന്റെ നാലാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ 105/1 എന്ന നിലയിൽ. ടീമിന് 174 റൺസിന്റെ ലീഡാണ് കൈവശമുള്ളത്.

48 റൺസ് നേടിയപ്പോളെക്കും സാരെൽ ഇര്‍വിയുെട(8) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായെങ്കിലും പിന്നീട് കീഗന്‍ പീറ്റേര്‍സണും ഡീന്‍ എൽഗാറും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിക്കുകയായിരുന്നു.

57 റൺസാണ് ഈ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ ഇതുവരെ നേടിയത്. എൽഗാര്‍ 62 റൺസും കീഗന്‍ പീറ്റേര്‍സൺ 21 റൺസും നേടിയാണ് ക്രീസിലുള്ളത്.