ബ്രയാൻ ബ്രോബി അയാക്സിൽ തന്നെ തുടരും

ഡച്ച് ചാമ്പ്യന്മാരായ അയാക്സിനായി ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ യുവ ഫോർവേഡ് ബ്രയാൻ ബ്രോബിയെ അയാക്സ് സ്വന്തമാക്കും. ലൈപ്സിഗിൽ നിന്ന് ലോണിൽ ആയിരുന്നു ഇരുപതുകാരനായ താരം അയാക്സിൽ ഈ കഴിഞ്ഞ സീസണിൽ കളിച്ചത്. ലൈപ്സിഗിലേക്ക് താരം തിരികെ പോയെങ്കിലും തിരികെ സ്ഥിര കരാറിൽ താരത്തെ സ്വന്തമാക്കാൻ ആണ് അയാക്സ് ശ്രമിച്ചു കൊണ്ടിരുന്നത്.

അയാക്സുമായി ബ്രോബി കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. സ്ഥിര കരാറിൽ താരത്തെ സ്വന്തമാക്കാൻ ആണ് അയാക്സ് ശ്രമിക്കുന്നത്. അതിനായില്ല എങ്കിൽ ഒരു സീസണിൽ കൂടെ ബ്രോബിയെ നിലനിർത്താൻ ലൈപ്സിഗുമായി ചർച്ച നടത്തും.

അയാക്സിന്റെ യുവടീമിലൂടെ വളർന്നു വന്ന താരം 2021 സമ്മറിൽ ആയിരുന്നു ലൈപ്സിഗിലേക്ക് പോയത്. ലൈപ്സിഗിനായി അരങ്ങേറ്റം നടത്തി എങ്കിലും താരം ലോണിൽ അയാക്സിലേക്ക് തന്നെ തിരികെയെത്തുക ആയിരുന്നു.