മിഖിതാര്യൻ ഇന്റർ മിലാന്റെ താരം

അറ്റാക്കിംഗ് മിഡ്ഫീൽഡർ മിഖിതാര്യൻ ഇന്റർ മിലാന്റെ താരമായി മാറി. ഇന്റർ ഇന്ന് ഈ ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്റർമിലാന്റെ ഈ ട്രാൻസ്ഫർ വിൻഡോയിലെ നാലാമത്തെ സൈനിംഗ് ആണിത്. രണ്ടു വർഷത്തെ കരാർ താരം ഒപ്പുവെക്കും. റോമയുടെ താരമായിരുന്ന മിഖിതാര്യൻ ഫ്രീ ഏജന്റായാണ് ഇന്ററിൽ എത്തുന്നത്.

റോമ നേരത്തെ മിഖിതാര്യന് ഓഫർ നൽകിയിരുന്നു എങ്കിലും അത് നിരസിച്ചാണ് താരം ഇന്റർ മിലാനിലേക്ക് പോയത്. ആഴ്സണലിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ റോമയിൽ എത്തിയത് മുതൽ ഗംഭീര പ്രകടനങ്ങൾ ആണ് താരം കാഴ്ചവെച്ചത്. ജോസെ മൗറീനോക്ക് ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ യൂറോപ്പ ലീഗ് നേടിയ മിഖിതാര്യൻ റോമയെ കോൺഫറൻസ് ലീഗ് ചാമ്പ്യന്മാരാക്കുന്നതിലും വലിയ പങ്കുവഹിച്ചിരുന്നു.