ഇനി ജെറാഡ് നോർത്ത് ഈസ്റ്റിന്റെ പരിശീലകൻ

- Advertisement -

സ്പാനിഷ് യുവ പരിശീലകൻ ജെറാഡ് നസ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തു. 35കാരനായ ജെറാഡ് നസ് മുമ്പ് ലിവർപൂളിനൊപ്പം ഒക്കെ പ്രവർത്തിച്ചിട്ടുള്ള പരിശീലകനാണ്. അവസാന സീസണിൽ സ്വീഡിഷ് ക്ലബായ എസ്കിൽസ്റ്റുനയുടെ പരിശീലകനായിരുന്നു. യുവേഫ പ്രൊ ലൈസൻസ് ഉള്ള പരിശീലകൻ ആണ്.

ലിവർപൂൾ, ബ്രൈറ്റൺ എന്നീ ക്ലബുകളിൽ പ്രവർത്തിച്ചായിരുന്നു ജെറാഡ് നസിന്റെ തുടക്കം. പിന്നീട് ഘാന ദേശീയ ടീമിന്റെ സഹ പരിശീലകനായി പ്രവർത്തിച്ചു. മുൻ ചെൽസി പരിശീലകൻ അവ്രം ഗ്രാന്റിന്റെ സഹപരിശീലകനായായിരുന്നു ഘാനയിൽ എത്തിയത്. സ്പാനിഷ് ക്ലബായ റയോ വല്ലെകാനോയിൽ ഡയറക്ടറായും ജെറാഡ് മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.

Advertisement