വനിത താരങ്ങളുടെ വേതനം വര്‍ദ്ധിപ്പിക്കുവാന്‍ ആലോചന – ബംഗ്ലാദേശ് ബോര്‍ഡ്

- Advertisement -

ബംഗ്ലാദേശ് വനിത താരങ്ങളുടെ വേതനം ഉടന്‍ തന്നെ വര്‍ദ്ധിപ്പിക്കുവാന്‍ ഒരുങ്ങുകയാണെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ബോര്‍ഡിന്റെ വനിത വിംഗ് ചെയര്‍മാന്‍ നാദേല്‍ ചൗധരിയാണ് ഈ വിവരം പുറത്ത് വിട്ടത്. ബോര്‍ഡിനോട് വനിത താരങ്ങളുടെ വേതനവും അന്താരാഷ്ട്ര മാച്ച് ഫീസും ഉയര്‍ത്തുവാനുള്ള ശുപാര്‍ശ നല്‍കിയെന്നാണ് ചൗധരി പറഞ്ഞത്.

പുരുഷ താരങ്ങളെ അപേക്ഷിച്ച് വളരെ ചുരുങ്ങിയ വേതനമാണ് വനിത ബംഗ്ലാദേശ് താരങ്ങള്‍ക്ക് ലഭിച്ചിരുന്നത്. പുരുഷ താരങ്ങള്‍ക്ക് ഒരു ടെസ്റ്റിന് മാച്ച് ഫീസായി 6 ലക്ഷം ബംഗ്ലാദേശി ടാക്ക ലഭിക്കുമ്പോള്‍ വനിത താരങ്ങള്‍ 8500 ടാക്ക ആയിരുന്നു ലഭിച്ചിരുന്നത്. ഏകദിനത്തിലും ടി20യിലും ഇതുപോലെ വലിയ അന്തരമാണുണ്ടായിരുന്നത്.

പുരുഷ താരങ്ങളുടേത് പോലെ വലിയ വര്‍ദ്ധനവ് സാധ്യമല്ലെങ്കിലും നാലിരട്ടി വരെ വര്‍ദ്ധിപ്പിക്കുവാനുള്ള നിര്‍ദ്ദേശമാണ് മുന്നോട്ട് വെച്ചതെന്ന് വനിത കമ്മിറ്റി ചെയര്‍മാന്‍ ഷൈഫുള്‍ അലം വ്യക്തമാക്കി.

Advertisement