സെനഗലിൽ നിന്ന് മിഡ്ഫീൽഡറെ ടീമിൽ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ഒരു വിദേശ താരത്തെ കൂടെ ടീമിൽ എത്തിച്ചു. സെനഗലീസ് മിഡ്ഫീൽഡറായ മൊഹമ്മദു മൗസ്തഫ ഗിനിങ് ആണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പുവെച്ചത്. താരത്തിന്റെ വരവ് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചത്. 30കാരനായ താരം ഇപ്പോൾ സ്പെയിനിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.

കഴിഞ്ഞ സീസണിൽ സെഗുണ്ട ഡിവിഷനിലെ എസ് ഡി എജെയക്കു വേണ്ടി ആയിരുന്നു മൗസ്തഫ കളിച്ചിരുന്നത്. കഴിഞ്ഞ സീസണിൽ 36 മത്സരങ്ങൾ കളിച്ച താരം 1 ഗോളും ലീഗിൽ നേടിയിരുന്നു. യു ഡി ലോഗ്രോൺസ്, അണ്ടോറ എഫ് സി എന്നിവിടെയും മുമ്പ് മൗസ്തഫ കളിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാമത്തെ വിദേശ താരമാണ് മൗസ്തഫ. ആർക്കസ്, സിഡോഞ്ച, സുയിവർലൂൺ, ഒഗ്ബെചെ എന്നിവരെയും ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്.

Advertisement