ജേസണ്‍ റോയ് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് സ്ക്വാഡില്‍, സ്റ്റോക്സിനും ബട്‍ലര്‍ക്കും വിശ്രമം, ജോഫ്രയെ പരിഗണിച്ചില്ല

- Advertisement -

അയര്‍ലണ്ടിനെതിരെ അടുത്താഴ്ച നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിന്റെ ഏക ടെസ്റ്റ് മത്സരത്തില്‍ ജേസണ്‍ റോയിയെ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്. ലോകകപ്പില്‍ മികച്ച ഫോമിലായിരുന്ന താരം അയര്‍ലണ്ടിനെതിരെ നടക്കുന്ന ചതുര്‍ദിന ടെസ്റ്റ് മത്സരത്തില്‍ കളിക്കുമെന്നാണ് അറിയുന്നത്. അങ്ങനെ സംഭവിക്കുകയാണ് റോയ് തന്റെ ടെസ്റ്റ് അരങ്ങേറ്റം ജൂലൈ 24ന് കുറിയ്ക്കും. സോമര്‍സെറ്റിന്റെ ഫാസ്റ്റ് ബൗളര്‍ ലൂയിസ് ഗ്രിഗറിയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് ടെസ്റ്റ് സ്ക്വാഡില്‍ അംഗമെങ്കിലും ഇതുവരെ ടെസ്റ്റ് അരങ്ങേറ്റം നടത്താന്‍ സാധിക്കുവാത്ത ഒല്ലി സ്റ്റോണിനെയും ഇംഗ്ലണ്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബെന്‍ സ്റ്റോക്സിനും ജോസ് ബട്‍ലര്‍ക്കും വിശ്രമം നല്‍കുവാന്‍ ടീം തീരുമാനിച്ചപ്പോള്‍ മാര്‍ക്ക് വുഡിനെയും ജോഫ്ര ആര്‍ച്ചറെയും ഇംഗ്ലണ്ട് പരിഗണിച്ചില്ല.

ഇംഗ്ലണ്ട്: ജോ റൂട്ട്, മോയിന്‍ അലി, ജെയിംസ് ആന്‍ഡേഴ്സണ്‍, ജോണി ബൈര്‍സ്റ്റോ, സ്റ്റുവര്‍ട് ബ്രോഡ്, റോറി ബേണ്‍സ്, സാം കറന്‍, ജോ ഡെന്‍ലി, ലൂയിസ് ഗ്രിഗറി, ജാക്ക് ലീഷ്, ജേസണ്‍ റോയ്, ഒല്ലി സ്റ്റോണ്‍സ്, ക്രിസ് വോക്സ്

Advertisement