ലീഡ്സ് യുണൈറ്റഡിന്റെ വല നിറച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

പ്രീസീസണിലെ രണ്ടാം മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉജ്ജ്വല വിജയം. ഇന്ന് ഓസ്ട്രേലിയയിൽ നടന്ന മത്സരത്തിൽ വൈരികളായ ലീഡ്സ് യുണൈറ്റഡിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് വിജയിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ താരങ്ങളുടെ മികവ് ആണ് വിജയത്തിന് തുണയായത്.

ആദ്യ പകുതിയിൽ 17കാരനായ ഗ്രീൻവുഡിലൂടെ ആയിരുന്നു മാഞ്ചസ്റ്റർ ലീഡ് എടുത്തത്. ഗ്രീൻവുഡിന്റെ മാഞ്ചസ്റ്റർ സീനിയർ കരിയറിലെ ആദ്യ ഗോളാണിത്. ഗ്രീൻവുഡിന് പിന്നാലെ മികച്ച സ്കില്ലിനു ശേഷമുള്ള ഫിനിഷോടെ റാഷ്ഫോർഡ് യുണൈറ്റഡിനെ 2-0ന് മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ ഫിൽ ജോൺസിന്റെ ഹെഡറും മാർഷ്യലിന്റെ പെനാൾട്ടിയും സ്കോർ 4-0 എന്നാക്കി.

യുവതറങ്ങക്കായ ചോങ്, ഗോമസ്, വാൻ ബിസാക,ജെയിംസ്, ഗ്രീൻവുഡ്, മക്ടോമിനെ എന്നിവരൊക്കെ യുണൈറ്റഡിനായി മികച്ചു നിന്നു.

Advertisement