കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും മുംബൈ സിറ്റിക്ക് എതിരെ, കടം വീട്ടുമോ?

ഐ എസ് എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും മുംബൈ സിറ്റിക്ക് എതിരെ ഇറങ്ങും. മുംബൈയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കണം എന്ന ആഗ്രഹത്തോടെ തന്നെയാകു ഇറങ്ങുക. ലീഗിൽ തുടക്കത്തിൽ കൊച്ചിയിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ മുംബൈ സിറ്റി കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നു. ആ പരാജയത്തിൻ മറുപടി കൊടുക്കാൻ ആകുമെന്ന പ്രതീക്ഷയും കേരള ബ്ലാസ്റ്റേഴ്സിനുണ്ട്.

അവസാന അഞ്ചു മത്സരങ്ങളിലും ജയിക്കാതെ നിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ. ലീഗിൽ ആകെ അഞ്ചു പോയിന്റ് മാത്രമെ ഇപ്പോൾ ബ്ലാസ്റ്റേഴ്സിനുള്ളൂ. പരിക്കിന്റെ പ്രശ്നങ്ങൾ മാറാത്തതിനാൽ ഇന്നും കേരള ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ എളുപ്പമാകില്ല. മുംബൈ സിറ്റി നിരയിൽ ആണെങ്കിൽ പരിക്ക് മാറി റൗളിംഗ്, മോദു സൗഗു എന്നിവർ തിരിച്ചെത്തിയിട്ടുമുണ്ട്. സീസണിൽ നന്നായി കളിക്കുന്നുണ്ട് എങ്കിലും മുംബൈ സിറ്റിക്കും അധികം വിജയങ്ങൾ ഇല്ല.

കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ ഒരു പോയന്റ് മാത്രം മുന്നിലാണ് മുംബൈ സിറ്റി ഇപ്പോൾ. ഡിഫൻസിലെ അശ്രദ്ധയാണ് കേരള ബ്ലാസ്റ്റേഴ്സിനെ അവസാന മത്സരങ്ങളിൽ ചതിച്ചത്. ഷറ്റോരി അതുകൊണ്ട് തന്നെ കൂടുതൽ ശ്രദ്ധ കൊടുക്കുക ഡിഫൻസിനായിരിക്കും. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.

Previous articleവനിതാ ചാമ്പ്യൻസ് ലീഗിൽ മാറ്റങ്ങൾ
Next articleഅൻസു ഫാതിക്ക് ബാഴ്സയിൽ പുതിയ കരാർ, ബൈ ഔട്ട് ക്ളോസിൽ വൻ വർധന