അൻസു ഫാതിക്ക് ബാഴ്സയിൽ പുതിയ കരാർ, ബൈ ഔട്ട് ക്ളോസിൽ വൻ വർധന

- Advertisement -

ബാഴ്‌സലോണയുടെ യുവ താരം അൻസു ഫാത്തി ക്ലബ്ബ്മായുള്ള കരാർ പുതുക്കി. പുതുക്കിയ കരാർ പ്രകാരം താരം താരം 2022 വരെ ബാഴ്സയിൽ തുടരും. കൂടാതെ പുതിയ കരാർ പ്രകാരം താരത്തിന്റെ ബൈ ഔട്ട് ക്ളോസ് 100 മില്യൺ യൂറോയിൽ നിന്ന് 170 മില്യൺ യൂറോ ആയി വർധിപ്പിച്ചിട്ടും ഉണ്ട്. താരം ബാഴ്സ സീനിയർ ടീമുമായി പ്രോ കരാർ ഒപ്പിടുന്ന അന്ന് ഇത് 400 മില്യൺ ആയി ഉയരും.

2002 മുതൽ ബാഴ്സ അകാദമിയുടെ ഭാഗമായ ഫാത്തി ഈ സീസണിൽ ആണ് സീനിയർ ടീമിൽ അരങ്ങേറിയത്. ബാഴസക്ക് വേണ്ടി ലീഗ് ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡും, ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന പ്രായം കുറഞ്ഞ ബാഴ്സ കളിക്കാരൻ എന്ന റെക്കോർഡും താരം ഈ സീസണിൽ കുറിച്ചിരുന്നു.

Advertisement