ബെംഗളൂരുവിൽ ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് പിറകിൽ

Newsroom

Picsart 23 02 11 20 20 20 480
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും തമ്മിലുള്ള മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ ആതിഥേയരായ ബെംഗളൂരു എഫ് സി 1-0ന് മുന്നിൽ നിൽക്കുന്നു. റോയ്കൃഷ്ണ ആണ് ബെംഗളൂരു എഫ് സിയുടെ ഗോൾ നേടിയത്.

ബ്ലാസ്റ്റേഴ്സ് 23 02 11 20 20 36 183

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വലിയ പിന്തുണ ഉണ്ടായിട്ടും ആദ്യ പകുതിയിൽ കാര്യമായി തിളങ്ങാൻ കേരള ബ്ലാസ്റ്റേഴ്സിന് ആയില്ല. അവസാന എവേ മത്സരങ്ങളിൽ എന്ന പോലെ നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സ് പ്രയാസപ്പെട്ടു. ലൂണയുടെ ഒരു ഹെഡർ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച അവസരം. 32ആം മിനുട്ടിൽ റോയ് കൃഷ്ണയുടെ മികവ് ആണ് ബെംഗളൂരുവിന്റെ ഗോളായി മാറിയത്.

ഒറ്റയ്ക്ക് കുതിച്ച് എത്തിയ റോയ് കൃഷ്ണ ഗില്ലിനെ നിയർ പോസ്റ്റിൽ പരാജയപ്പെടുത്തി കൊണ്ട് ലീഡ് നൽകി. രണ്ടാം പകുതിയിൽ കളിയിലേക്ക് തിരികെ വരാൻ ആകും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക. ഒരു വിജയം കൂടെ നേടിയാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാൻ ആവുകയുള്ളൂ.