ഈ സീസണിൽ ഗോളടി ഒരു പ്രശ്നമായി മാറിയ ബെംഗളൂരു എഫ് സി പരിഹാരം തേടി ഒരു പുതിയ ഫോർവേഡിനെ സൈൻ ചെയ്തിരിക്കുകയാണ്. ജമൈക്കൻ താരമായ ഡെഷോർൺ ബ്രൗൺ ആണ് ബെംഗളൂരു എഫ് സിയുമായി കരാറിൽ എത്തിയിരിക്കുന്നത്. മിക്കു ക്ലബ് വിട്ട ശേഷം അറ്റാക്കിൽ ഒരു മികച്ച വിദേശ താരത്തിന്റെ അഭാവം ബെംഗളൂരു എഫ് സിയിൽ ഉണ്ടായിരുന്നു. ഇപ്പോൾ ജമൈക്കയുടെ ദേശീയ ടീമിലെ അംഗമാണ് ബ്രൗൺ.
29കാരനായ താരം ബെംഗളൂരുവിന്റെ ഈ സീസണിലെ ഏഴാം വിദേശ താരമാണ്. ക്ലബുമായി ഒന്നര വർഷത്തെ കരാറിലാണ് ബ്രൗൺ ഒപ്പുവെച്ചത്. നമ്പർ 10 ആയും വിങ്ങുകളിലും കളിക്കാൻ കഴിവുള്ള താരമാണ് ബ്രൗൺ. അമേരിക്കൻ ക്ലബായ കൊളറാഡോ റാപിഫ്സിന് മുമ്പ് ബ്രൗൺ കളിച്ചിട്ടുണ്ട്. ചൈന, നോർവേ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകൾക്കായും ബ്രൗൺ ബൂട്ടുകെട്ടിയിട്ടുണ്ട്.