സ്പാനിഷ് സെന്റർ ബാക്കിനെ എത്തിച്ച് എ ടി കെ ടീം കൂടുതൽ ശക്തമാക്കി

- Advertisement -

ഇതിനകം തന്നെ ഐ എസ് എല്ലിൽ തകർത്തു കളിക്കുന്ന എ ടി കെ കൊൽക്കത്ത അവരുടെ ടീം കൂടുതൽ ശക്തമാക്കുകയാണ്. പുതുതായി ഒരു സെന്റർ ബാക്കിനെ ആണ് എ ടി കെ സൈൻ ചെയ്തത്. സ്പാനിഷ് താരമായ വിക്ടർ മോങിൽ ഒരു വർഷത്തെ കരാർ ബെംഗളൂരു എഫ് സിയുമായി ഒപ്പുവെച്ചു. 27കാരനായ താരം സ്പെയിനിൽ പ്രമുഖ ക്ലബുകൾക്ക് എല്ലാം വേണ്ടി കളത്തിൽ ഇറങ്ങിയിട്ടുണ്ട്‌.

അത്ലറ്റിക്കോ മാഡ്രിഡിന്റെ യൂത്ത് ടീം, വല്ലഡോയിഡിന്റെ സീനിയർ ടീം തുടങ്ങി മികച്ച ക്ലബുകളുടെ ഭാഗമായിട്ടുണ്ട്. വല്ലഡോയിഡിന്റെ അക്കാദമിയിലൂടെ ആയിരുന്നു വിക്ടർ വളർന്നത്. സ്പെയിൻ അണ്ടർ 17 ടീമിനു വേണ്ടിയും വിക്ടർ കളിച്ചിട്ടുണ്ട്.

Advertisement