ബെംഗളൂരുവിന്റെ അപരാജിത കുതിപ്പും അവസാനിച്ചു, മോഹൻ ബഗാൻ കരുത്തരായി തുടരുന്നു

Img 20201221 210827

ഐ എസ് എല്ലിൽ ഈ സീസണിൽ ഇതുവരെ പരാജയമറിയാതിരുന്ന ഏക ടീമായ ബെംഗളൂരു എഫ് സിയും പരാജയം അറിഞ്ഞിരിക്കുകയാണ്. ഇന്ന് എ ടി കെ മോഹൻ ബഗാൻ ബെംഗളൂരു എഫ് സിയുടെ അപരാജിത കുതിപ്പിന് അവസാനം കുറിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു എ ടി കെ മോഹൻ ബഗാന്റെ വിജയം. അധികം അവസരങ്ങൾ ഒന്നും സൃഷ്ടിക്കപ്പെടാതിരുന്ന മത്സരമാണ് ഇന്ന് ഗോവയിൽ കണ്ടത്.

ആദ്യ പകുതിയിൽ ഡേവിഡ് വില്യംസ് ആണ് എ ടി കെയ്ക്ക് ലീഡ് നൽകിയത്‌‌. പെനാൾട്ടി ബോക്സിൽ ബെംഗളൂരു എഫ് സി ഡിഫൻസിനെ ആകെ കബളിപ്പിച്ച് ആയിരുന്നു വില്യംസ് ഷോട്ട് തൊടുത്തത്. വില്യംസിന്റെ ഈ സീസണിലെ ആദ്യ ഗോളാണിത്. ബെംഗളൂരു എഫ് സി നിരയിൽ പരിക്ക് കാരണം ആശിഖ് കുരുണിയൻ ഇന്ന് ഉണ്ടായിരുന്നില്ല. അതിന്റെ കുറവ് ആ ടീമിൽ വ്യക്തവുമായിരുന്നു. മലയാളി യുവതാരം ലിയോൺ അഗസ്റ്റിൻ മത്സരത്തിന്റെ രണ്ടാം പകുതിയിൽ സബ്ബായി ബെംഗളൂരുവിനായി കളത്തിൽ ഇറങ്ങി.

ഇന്നത്തെ വിജയം എ ടി കെ മോഹൻ ബഗാനെ പോയിന്റ് നിലയിൽ ലീഗിൽ ഒന്നാമതുള്ള മുംബൈ സിറ്റിക്ക് ഒപ്പം എത്തിച്ചു. മുംബൈക്കും എ ടി കെയ്ക്കും 16 പോയിന്റ് വീതമാണ് ഉള്ളത്. 12 പോയിന്റുമായി ബെംഗളൂരു എഫ്സി ലീഗിൽ മൂന്നാമത് നിൽക്കുന്നു.

Previous article“ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കൊരു തിരിച്ചുവരവ് ഉണ്ടാവില്ല”
Next articleപാക്കിസ്ഥാനെതിരെയുള്ള ന്യൂസിലാണ്ട് ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു