“ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കൊരു തിരിച്ചുവരവ് ഉണ്ടാവില്ല”

India
- Advertisement -

ഓസ്‌ട്രേലിക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ഹാഡിൻ. അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ഏകദിന മത്സരമായിരുന്നു ഇന്ത്യക്ക് ജയിക്കാനുള്ള മികച്ച അവസരമായിരുന്നെന്നും എന്നാൽ ഇന്ത്യക്ക് അതിന് കഴിഞ്ഞില്ലെന്നും മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ പറഞ്ഞു. അഡ്‌ലെയ്ഡിൽ ഓസ്‌ട്രേലിക്കെതിരെ നാണംകെട്ട തോൽവി വഴങ്ങിയതിൽ നിന്ന് ഇന്ത്യക്കൊരു തിരിച്ചുവരവ് ഉണ്ടാവുമെന്ന് താൻ കരുതുന്നില്ലെന്നും ഹാഡിൻ പറഞ്ഞു.

അഡ്ലെയ്ഡിലെ പിച്ച് ഇന്ത്യയുടെ ബൗളിങ്ങിന് അനുകൂലമായിരുന്നെന്നും ഇന്ത്യ അവിടെ മികച്ച റൺസ് കണ്ടെത്തുമായിരുന്നു എന്നാണ് താൻ കരുതിയതെന്നും ഹാഡിൻ പറഞ്ഞു. അടുത്ത ടെസ്റ്റ് നടക്കുന്ന ബ്രിസ്ബനിൽ ഓസ്ട്രേലിയയെ ആരും പരാജയപെടുത്തിയിട്ടില്ലെന്നും തുടർന്ന് നടക്കുന്ന രണ്ട് വേദികൾ ഇന്ത്യക്ക് അനുകൂലമാണെങ്കിലും ഇന്ത്യക്ക് ഒരു തിരിച്ചുവരവിന് അവസരം ഉണ്ടാവില്ലെന്നും ഹാഡിൻ പറഞ്ഞു.

കഴിഞ്ഞ തവണ ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ പര്യടനം നടത്തിയപ്പോൾ ഇന്ത്യയുടെ ബൗളിംഗ് നിര മികച്ചതായിരുന്നെന്നും എന്നാൽ മുഹമ്മദ് ഷമിക്ക് പരിക്കേറ്റതോടെ ഇന്ത്യയുടെ ബൗളിംഗ് ശ്കതി കുറഞ്ഞെന്നും ഹാഡിൻ പറഞ്ഞു.

Advertisement