പാക്കിസ്ഥാനെതിരെയുള്ള ന്യൂസിലാണ്ട് ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു

Newzealand

പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പയ്ക്കുള്ള ന്യൂസിലാണ്ട് ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. കെയിന്‍ വില്യംസണ്‍ നയിക്കുന്ന 13 അംഗ സംഘത്തെയാണ് ന്യൂസിലാണ്ട് പ്രഖ്യാപിച്ചത്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനമാണ് ന്യൂസിലാണ്ട് ലക്ഷ്യമാക്കുന്നത്.

ആദ്യ ടെസ്റ്റ് ബോക്സിംഗ് ഡേയുടെ ഒന്നാണ് നടക്കുന്നത്. ബേ ഓവലിലാണ് ആദ്യ ടെസ്റ്റ് നടക്കുക.

ന്യൂസിലാണ്ട് ടെസ്റ്റ് സ്ക്വാഡ്: കെയിന്‍ വില്യംസണ്‍, ടോം ബ്ലണ്ടല്‍, ട്രെന്റ് ബോള്‍ട്ട്, കൈല്‍ ജാമിസണ്‍, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ഹെന്‍റി നിക്കോള്‍സ്, മിച്ചല്‍ സാന്റനര്‍, ടിം സൗത്തി, റോസ് ടെയിലര്‍, നീല്‍ വാഗ്നര്‍, ബിജെ വാട്ളിംഗ്, വില്‍ യംഗ്

Previous articleബെംഗളൂരുവിന്റെ അപരാജിത കുതിപ്പും അവസാനിച്ചു, മോഹൻ ബഗാൻ കരുത്തരായി തുടരുന്നു
Next articleപൃഥ്വി ഷാക്ക് പകരം കെ.എൽ രാഹുൽ ഓപ്പൺ ചെയ്യണം : സുനിൽ ഗാവസ്‌കർ