സുനിൽ ഛേത്രിക്കായി നാലു ക്ലബുകൾ രംഗത്ത്

20201106 132213
Credit: Twitter
- Advertisement -

ബെംഗളൂരു എഫ് സി ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ബെംഗളൂരു കരാർ അവസാനിക്കാൻ ഇരിക്കെ താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്‌ ഐ എസ് എല്ലിൽ മറ്റു ക്ലബുകൾ. നാലു ക്ലബുകളോളം സുനിൽ ഛേത്രിയുമായി ചർച്ചകൾ നടത്തുന്നുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുംബൈ സിറ്റി, എഫ് സി ഗോവ, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നീ ടീമുകളാണ് ഛേത്രിയെ ടീമിലെത്തിക്കാൻ ആകുമെന്ന പ്രതീക്ഷയിൽ ഇപ്പോഴും ഉള്ളത്.

എന്നാൽ സുനിൽ ഛേത്രി ബെംഗളൂരു എഫ് സിയിൽ തന്നെ തുടരാനാണ് സാധ്യത. ഛേത്രി തന്റെ കരിയർ ബെംഗളൂരു എഫ് സിയിൽ അവസാനിപ്പിക്കും എന്നാണ് വിശ്വാസം എന്ന് ബെംഗളൂരു എഫ് സി പരിശീലകൻ നൗഷാദ് മൂസ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സുനിൽ ഛേത്രിക്കായി ബെംഗളൂരു എഫ് സി പുതിയ കരാർ വാദ്ഗാനം ചെയ്തിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ബെംഗളൂരു എഫ് സിയുടെ മോശം ഫോം താരത്തെ ക്ലബിൽ നിന്ന് അകറ്റില്ല എന്നാണ് ബെംഗളൂരു ആരാധകര് വിശ്വസിക്കുന്നത്. ബെംഗളൂരു എഫ് സിയുടെ തുടക്കം മുതൽ ക്ലബിനെ നയിക്കുന്നത് ഛേത്രിയാണ്.

Advertisement