ന്യൂസിലാണ്ടില്‍ പുതിയ കോവിഡ് കേസ്, ടി20 മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കും

Ishsodhinewzealand
- Advertisement -

ന്യൂസിലാണ്ടില്‍ പുതിയ കോവിഡ് കേസ് വന്നതോടെ ഇനിയുള്ള മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ മാത്രം നടത്തുമെന്ന് അറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഓക്ലാന്‍ഡ് നഗരത്തില്‍ ലെവല്‍ 3 അലര്‍ട്ട് പ്രഖ്യാപിച്ചതോടെയാണ് ഇത്. വെല്ലിംഗ്ടണില്‍ മാര്‍ച്ച് മൂന്നിനാണ് ഓസ്ട്രേലിയയും ന്യൂസിലാണ്ടും തമ്മിലുള്ള മൂന്നാം ടി20.

ഇംഗ്ലണ്ടുമായുള്ള ന്യൂസിലാണ്ട് വനിതകളുടെ മത്സരത്തിനും കാണികള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. മാര്‍ച്ച് അഞ്ചിന് ഡബിള്‍ ഹെഡര്‍ മത്സരം ക്രമീകരിച്ചതാണെങ്കിലും കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. മാര്‍ച്ച് 7ന് നടക്കാനിരിക്കുന്ന ഡബിള്‍ ഹെഡര്‍ മത്സരത്തില്‍ കാണികള്‍ അനുവദിക്കപ്പെടുമോ എന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനായി ക്രിക്കറ്റ് ന്യൂസിലാണ്ട് കാത്തിരിക്കുകയാണെന്നാണ് ലഭിയ്ക്കുന്ന വിവരം.

Advertisement