സൗഹൃദ മത്സരം കയ്യാങ്കളിയിൽ, എ ടി കെയുടെ പ്രീസീസൺ മത്സരം ഉപേക്ഷിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീസീസണും സൗഹൃദ മത്സരവും എന്നൊക്കെയാണ് പറയുന്നത് എങ്കിലും എ ടി കെ കൊൽക്കത്തയുടെ ഇന്നത്തെ പ്രീസീസൺ മത്സരം കയ്യാങ്കളിയുടേതായി. ഇന്ന് ഐ ലീഗ് ക്ലബായ ട്രാവുവിനെ ആയിരുന്നു എ ടി കെ നേരിട്ടത്. മത്സരത്തിന്റെ അവസാനം എ ടി കെ ഗോൾകീപ്പർ നടത്തിയ ഫൗളാണ് മത്സരം നിർത്തിവെക്കുന്നതിൽ കലാശിച്ചത്.

മത്സരം ഗോൾ രഹിതമായി നിൽക്കുമ്പോൾ ആയിരുന്നു എ ടി കെ ഗോൾ കീപ്പറുടെ ഫൗൾ ഉണ്ടായത്. തുടർന്ന് കീപ്പർക്ക് ചുവപ്പ് കാർഡ് കിട്ടുകയും ചെയ്തു. ഇതിനു ശേഷമാണ് ഇരു ടീമുകളും തമ്മിൽ പ്രശ്നം ഉണ്ടായത്. സംഭവം വഷളായതോടെ മത്സരം ഉപേക്ഷിക്കാൻ തന്നെ ഇരു ക്ലബുകളും തീരുമാനിച്ചു.