വിജയം തുടരാൻ എ ടി കെ മോഹൻ ബഗാൻ ഇന്ന് ഒഡീഷയ്ക്ക് എതിരെ

Img 20201203 010208
- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാൻ ഒഡീഷയെ നേരിടും. ലീഗിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച മോഹൻ ബഗാൻ ഇന്ന് കൂടെ വിജയിച്ച് ലീഗിൽ ഒന്നാമത് എത്താൻ ആകും ശ്രമിക്കുക. ആദ്യ രണ്ട് മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതെ ആണ് മോഹൻ ബഗാൻ വിജയിച്ചത്. ഗംഭീര ഫോമിൽ ഉള്ള റോയ് കൃഷണയിലാകും ഹബാസിന്റെ പ്രതീക്ഷ.

മറുവശത്ത് ഒഡീഷ എഫ് സി ഇതുവരെ ഒരു വിജയം സ്വന്തമാക്കിയിട്ടില്ല. കളിച്ച രണ്ടു മത്സരങ്ങളിൽ ഒരു തോൽവിയും ഒരു സമനിലയും ആയിരുന്നു ഒഡീഷയുടെ സമ്പാദ്യം. എന്നാൽ ജംഷദ്പൂരിനെതിരെ രണ്ടു ഗോളിന് പിറകിൽ നിന്ന ശേഷം തിരികെ വന്നത് ഒഡീഷയ്ക്ക് ആത്മവിശ്വാസം നൽകും. പരിശീലകൻ ബാക്സ്റ്ററിന്റെ തന്ത്രങ്ങൾ പതിയെ ആണെങ്കിൽ ഒഡീഷ താരങ്ങൾ മനസ്സിലാക്കി വരുന്നതിന്റെ സൂചനകൾ ആയിരുന്നു ജംഷദ്പൂർ മത്സരത്തിൽ കണ്ടത്. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.

Advertisement