ഇംഗ്ലണ്ടിന്റെ ടി20 ടീമിന് അസാധ്യമായ ഒന്നുമില്ല

Malanbuttler
- Advertisement -

ഇംഗ്ലണ്ടിന്റെ ഈ ടി20 ടീമിന് നേടുവാന്‍ സാധിക്കാത്തതായി ഒന്നുമില്ലെന്ന് പറഞ്ഞ് ടീം ഉപ നായകന്‍ ജോസ് ബട്‍ലര്‍.
ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള 9 വിക്കറ്റ് വിജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ജോസ് ബട്‍ലര്‍. ദാവിദ് മലനുമായി ചേര്‍ന്ന് 167 റണ്‍സ് കൂട്ടുകെട്ടാണ് ഇന്നലെ ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. ദക്ഷിണാഫ്രിക്കയുടെ 191 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ അനായാസമായാണ് ഇംഗ്ലണ്ട് മറികടന്നത്.

15 ബൗണ്ടറിയും 9 സിക്സും അടങ്ങിയതായിരുന്നു ഇവരുടെ കൂട്ടുകെട്ട്. ഈ വര്‍ഷം തന്നെ ഇത് മൂന്നാം തവണയാണ് ഇംഗ്ലണ്ട് 190ന് മേലുള്ള സ്കോര്‍ ടി20യില്‍ ചേസ് ചെയ്യുന്നത്. ടി20 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള വിജയങ്ങള്‍ ടീമിന്റെ ആത്മവിശ്വാസത്തെ വര്‍ദ്ധിപ്പിക്കും എന്നത് ഉറപ്പാണ്.

 

Advertisement