ആർക്കസ് തിരികെ എത്താൻ ഇനിയും രണ്ടാഴ്ച എടുക്കും

- Advertisement -

ഐ എസ് എൽ ഉദ്ഘാടന മത്സരത്തിനിടെ പരിക്കേറ്റ കേരള ബ്ലാസ്റ്റേഴ്സ് താരം മരിയോ ആർക്കസ് പരിക്ക് മാറി തിരിച്ചെത്താൻ ഇനിയും വൈകും. താരത്തെ ഒരു മാസത്തോളം കേരള ബ്ലാസ്റ്റേഴ്സിന് ഇതിനകം നഷ്ടമായി. ഇനിയും താരത്തിന് ചുരുങ്ങിയത് രണ്ടാഴ്ച കൂടി എങ്കിലും കളത്തിന് പുറത്ത് ഇരിക്കേണ്ടി വരും എന്നാണ് കരുതുന്നത് എന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി പറഞ്ഞു.

താരം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ മാച്ച് ഫിറ്റ്നെസിൽ എത്താൻ ഇനിയും സമയം എടുക്കും. ഷറ്റോരി പറഞ്ഞു.ഐ എസ് എല്ലിലെ ഉദ്ഘാടന മത്സരത്തിൽ എ ടി കെ കൊൽക്കത്തയ്ക്ക് എതിരെ രണ്ടാം പകുതിയിൽ മാത്രമായിരുന്നു ആർക്കസ് ഇറങ്ങിയത്. എന്നിട്ടും നിർഭാഗ്യവശാൽ താരം പരിക്കേറ്റു മടങ്ങുകയായിരുന്നു‌. പ്രീസീസൺ സമയത്തും പരിക്ക് ആർക്കസിനെ വലച്ചിരുന്നു. ആകെ 45 മിനുട്ട് മാത്രമെ പ്രീസീസണിൽ മാർക്കസ് കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുള്ളൂ.

Advertisement