ബീച്ച് സോക്കർ ലോകകപ്പ്, പോർച്ചുഗൽ vs ഇറ്റലി ഫൈനൽ

- Advertisement -

പരാഗ്വേയിൽ വെച്ച് നടക്കുന്ന ഫിഫ ബീച്ച് സോക്കർ ലോകകപ്പിന്റെ ഫൈനൽ തീരുമാനമായി. പോർച്ചുഗലും ഇറ്റലിയുമാകും ലോകകിരീടത്തിനായി ഏറ്റുമുട്ടുക. ഇന്ന് നടന്ന രണ്ട് ആവേശകരമായ സെമി ഫൈനലുകൾക്ക് ഒടുവിലാണ് ഫൈനൽ തീരുമാനമായത്. ആദ്യം നടന്ന സെമിയിൽ റഷ്യയെ ആണ് ഇറ്റലി തോൽപ്പിച്ചത്. 15 ഗോളുകൾ പിറന്ന മത്സരം ഇറ്റലി 8-7ന് വിജയിക്കുകയായിരുന്നു.

രണ്ടാം സെമിയിൽ ജപ്പാനെ ആണ് പോർച്ചുഗൽ തോൽപ്പിച്ചത്. ആവേശ പോരാട്ടം മഴയിൽ കുതിർന്നപ്പോൾ പെനാൾട്ടി ഷൂട്ടൗട്ട് വേണ്ടി വന്നു പോർച്ചുഗലിന് വിജയിക്കാൻ. നിശ്ചിത സമയത്ത് 3-3 എന്നായിരുന്നു സ്കോർ. ഡിസംബർ 1നാണ് ഫൈനൽ നടക്കുക.

Advertisement