വിജയ പാതയിൽ എത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഗോവയ്ക്ക് എതിരെ

- Advertisement -

ഐ എസ് എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഒരു വിജയം തേടി ഇറങ്ങുകയാണ്. കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ എഫ് സി ഗോവയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. അവസാന നാലു മത്സരങ്ങളിൽ വിജയിക്കാൻ ആവത്ത കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വിജയിച്ചെ പറ്റു. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താനും ലീഗിൽ അവസാന സ്ഥാനത്തേക്ക് ആകാതിരിക്കാനും പോയന്റുകൾ കേരള ബ്ലാസ്റ്റേഴ്സ് നേടേണ്ടതുണ്ട്.

കഴിഞ്ഞ മത്സരത്തി ജംഷദ്പൂരിനോട് പരാജയപ്പെട്ട ഗോവ അത്ര മികച്ച ഫോമിൽ അല്ല. അഹ്മദ് ജോഹു, ഹ്യൂഗോ ബോമസ്, ലെൻ ദുംഗൽ എന്നിവരൊന്നും ഇന്ന് ഗോവൻ നിരയിൽ ഉണ്ടാകില്ല. എന്നാൽ പരിക്ക് മാറിയ കോറോ ഇന്ന് കേരളത്തിനെതിരെ കളിക്കും. കേരളത്തിനെതിരെ നാലു മത്സരങ്ങളിൽ നിന്ന് ഏഴു ഗോളുകൾ അടിച്ചിട്ടുള്ള താരമാണ് കോറോ.

ഗോവയ്ക്ക് എതിരെ അത്ര മികച്ച റെക്കോർഡ് കേരള ബ്ലാസ്റ്റേഴ്സിനില്ല. പത്തു തവണ ഏറ്റുമുട്ടിയപ്പോൾ ഏഴു തവണയും ഗോവയാണ് വിജയിച്ചത്. ലൊബേര പരിശീലകനായി എത്തിയ ശേഷമാകട്ടെ കളിച്ച നാലു മത്സരങ്ങളിലും കേരളം തോറ്റിരുന്നു. വൈകിട്ട് 7.30നാണ് മത്സരം നടക്കുക.

Advertisement