അരിന്ദം ഭട്ടാചാര്യ ഈസ്റ്റ് ബംഗാളിന്റെ ക്യാപ്റ്റൻ

Img 20211114 153801

ഈ സീസണിൽ ഈസ്റ്റ് ബംഗാളിന്റെ ക്യാപ്റ്റൻ ആയി അരിന്ദം ഭട്ടാചാര്യയെ നിയമിച്ചു. കഴിഞ്ഞ സീസണിൽ എ ടി കെ മോഹൻ ബഗാന്റെ താരമായിരുന്നു ഭട്ടാചാര്യ. അവിടെ നിന്ന് വന്ന് വൈരികളായ ഈസ്റ്റ് ബംഗാളിന്റെ ക്യാപ്റ്റൻ ആകുന്നത് ആരാധകർ എങ്ങനെ സ്വീകരിക്കും എന്നത് കാത്തിരുന്ന് കാണണം.

കഴിഞ്ഞ സീസണുകളിൽ എ ടി കെയ്ക്കായി ഗംഭീര പ്രകടനം തന്നെ അരിന്ദം നടത്തിയിരുന്നു. ഒരു സീസൺ മുമ്പെയുള്ള സീസണിൽ എ ടി കെയുടെ കിരീട പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരമായിരുന്നു അരിന്ദം. ഐ എസ് എല്ലിൽ കഴിഞ്ഞ സീസണിൽ 20 മത്സരങ്ങളിൽ വല കാത്ത അരിന്ദം ആകെ‌ 16 ഗോളുകളെ വഴങ്ങിയിരുന്നുള്ളൂ. ഈസ്റ്റ് ബംഗാൾ ക്യാപ്റ്റൻ ആകുന്നതിൽ സന്തോഷവും അഭിമാനവും ഉണ്ട് എന്ന് അരിന്ദം പറഞ്ഞു.

Previous articleആസ്റ്റൺ വില്ല വിട്ട ഡീൻ സ്മിത് നോർവിച് പരിശീലകനാകും
Next articleഡെവൺ കോൺവേയ്ക്ക് പകരം ടെസ്റ്റ് ടീമിൽ ഡാരിൽ മിച്ചൽ