ഡെവൺ കോൺവേയ്ക്ക് പകരം ടെസ്റ്റ് ടീമിൽ ഡാരിൽ മിച്ചൽ

Daryllmitchell

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ന്യൂസിലാണ്ട് ടീമിലേക്ക് ഡാരിൽ മിച്ചൽ. പരിക്കേറ്റ ഡെവൺ കോൺവേയ്ക്ക് പകരമാണ് ന്യൂസിലാണ്ട് ടി20 ലോകകപ്പ് ടീമിൽ ഓപ്പണറായി കളിക്കുന്ന താരം ടീമിലേക്ക് എത്തുന്നത്.

താരം ടെസ്റ്റ് ക്രിക്കറ്റിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ളതാണെന്നും അതിനാൽ തന്നെ ടീമിലേക്ക് തിരിച്ചുവരാനായതിൽ അതിയായ സന്തോഷം താരത്തിനുണ്ടാകുമെന്ന് തനിക്കറിയാം എന്നതാണ് കോച്ച് ഗാരി സ്റ്റെഡ് വ്യക്തമാക്കി.

ടി20 ലോകകപ്പിൽ 197 റൺസാണ് മിച്ചൽ ഇതുവരെ നേടിയിട്ടുള്ളത്. ടെസ്റ്റിൽ 2019ൽ അരങ്ങേറ്റം കുറിച്ച ഡാരിൽ മിച്ചൽ 5 ടെസ്റ്റ് മത്സരങ്ങളിൽ ന്യൂസിലാണ്ടിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ന്യൂസിലാണ്ടിന്റെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലാണ് മിച്ചൽ അവസാനമായി കളിച്ചത്.

കാന്‍പൂരിൽ നവംബര്‍ 25ന് ആണ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ആരംഭിക്കുന്നത്.

Previous articleഅരിന്ദം ഭട്ടാചാര്യ ഈസ്റ്റ് ബംഗാളിന്റെ ക്യാപ്റ്റൻ
Next articleപീറ്റർ ഹാർട്ലി ഈ സീസണിലും ജംഷദ്പൂർ എഫ് സിയുടെ ക്യാപ്റ്റൻ