ആസ്റ്റൺ വില്ല വിട്ട ഡീൻ സ്മിത് നോർവിച് പരിശീലകനാകും

20211114 151057

ആസ്റ്റൺ വില്ല പുറത്താക്കിയ ഡീൻ സ്മിതിനെ നോർവിച് സിറ്റി സ്വന്തമാക്കും. നോർവിച്ച് സിറ്റിയുടെ മാനേജരാകാനുള്ള രണ്ടര വർഷത്തെ കരാറിൽ ഡീൻ സ്മിത്ത് ഒപ്പുവെക്കും എന്ന് സ്കൈ സ്പോർട്സ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത ദിവസം തന്നെ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഫ്രാങ്ക് ലമ്പാർഡിനെ പരിശീലകനാക്കി എത്തിക്കാൻ നോർവിച് ശ്രമിച്ചിരുന്നു എങ്കിലും അത് നടന്നിരുന്നില്ല. തുടർന്നാണ് അവർ ഡീൻ സ്മിതിലേക്ക് എത്തി.

ഡാനിയൽ ഫാർക്കിനെ നോർവിച് കഴിഞ്ഞ ആഴ്ച പുറത്താക്കിയിരുന്നു. ഇപ്പോൾ ലീഗിൽ അവസാന സ്ഥാനത്താണ് നോർവിച് ഉള്ളത്. സ്മിതിനു കീഴിൽ ആസ്റ്റൺ വില്ല ഈ സീസണിൽ അത്ര നല്ല പ്രകടനമായിരുന്നില്ല കാഴ്ചവെച്ചത് എങ്കിലും മുൻ സീസണുകളിൽ ആസ്റ്റൺ വില്ലയിൽ അത്ഭുതങ്ങൾ കാണിക്കാൻ അദ്ദേഹത്തിനായിരുന്നു. ഈ സീസണിൽ നോർവിചിനെ റിലഗേഷനിൽ നിന്ന് രക്ഷിക്കുക ആകും സ്മിതിന്റെ ദൗത്യം.

Previous articleബ്രസീലിനെതിരെ മെസ്സി ആദ്യ ഇലവനിൽ ഇറങ്ങും
Next articleഅരിന്ദം ഭട്ടാചാര്യ ഈസ്റ്റ് ബംഗാളിന്റെ ക്യാപ്റ്റൻ