ഐ എസ് എൽ കിരീട നേട്ടവുമായി രണ്ട് മലയാളികൾ

- Advertisement -

ഈ വർഷം എ ടി കെ കൊൽക്കത്ത ഐ എസ് എൽ കിരീടം ഉയർത്തിയപ്പോൾ ആ കിരീടത്തിൽ രണ്ട് മലയാളി താരങ്ങൾക്കും പങ്കുണ്ടായിരുന്നു. യുവ സ്ട്രൈക്കർ ജോബി ജസ്റ്റിനും ഡിഫൻഡർ അനസ് എടത്തൊടികയും. ഇന്ന് ഫൈനലിൽ ഇരുവരും ഇറങ്ങിയില്ല എങ്കിലും എ ടി കെയുടെ കിരീടം വരെയുള്ള യാത്രയിൽ മലയാളി താരങ്ങൾക്ക് പങ്കുണ്ട്.

പരിക്ക് കാരണം അനസിന് 9 മത്സരങ്ങൾ മാത്രമെ ഈ സീസണിൽ കളിക്കാൻ ആയിരുന്നുള്ളൂ.ഈ സീസണിൽ പത്ത് മത്സരങ്ങൾ എ ടി കെ കൊൽക്കത്തയ്ക്ക് വേണ്ടി കളിക്കാൻ ജോബി ജസ്റ്റിന് ആയിരുന്നു.

ഒരു ഗോളും ഒരു അസിസ്റ്റും ലീഗിൽ എ ടി കെ കൊൽക്കത്തയ്ക്കായി നൽകാൻ ജോബിക്ക് ആയിരുന്നു. ജോബിയുടെ ദേശീയ തലത്തിലെ ആദ്യ കിരീടമാണിത്. ഈ സീസൺ തുടക്കത്തിൽ ആയിരുന്നു ഈസ്റ്റ് ബംഗാൾ വിട്ട് ജോബി ജസ്റ്റിൻ എ ടി കെയിലേക്ക് എത്തിയത്. ഈ സീസണിൽ അവസരങ്ങൾ കുറഞ്ഞെങ്കിലും ഈ കിരീടം ജോബിക്ക് വലിയ ഊർജ്ജം നൽകും. കഴിഞ്ഞ സീസണിൽ ബെംഗളൂരു കിരീടം നേടിയപ്പോൾ മലയാളിയായി റിനോ ആന്റോ ബെംഗളൂരുവിനൊപ്പം ഉണ്ടായിരുന്നു.

Advertisement