“ഐ എസ് എൽ ഏറെ പുരോഗമിച്ചു, ഈ കിരീടം ഏറ്റവും പ്രാധാന്യമേറിയത്”

- Advertisement -

ഇന്നലെ എ ടി കെ കൊൽക്കത്തയ്ക്ക് ഒപ്പം തന്റെ ഐ എസ് എല്ലിലെ രണ്ടാം കിരീടമാണ് പരിശീലകനായ അന്റോണിയോ ഹബാസ് ഉയർത്തിയത്. ഐ എസ് എല്ലിന്റെ ആദ്യ സീസണിലും ഹബാസ് കൊൽക്കത്തയ്ക്ക് ഒപ്പം കപ്പ് ഉയർത്തിയിരുന്നു. ആദ്യ കപ്പിനേക്കാൾ പ്രാധാന്യം ഈ കപ്പിനാണ് എന്ന് ഹബാസ് പറഞ്ഞു. ഇപ്പോൾ ഐ എസ് എൽ ഒരുപാട് പുരോഗമിച്ചിരിക്കുന്നു. ഹബാസ് പറയുന്നു.

ലീഗ് പ്രൊഫഷണൽ ആയി, മികച്ച താരങ്ങൾ എത്തി, ലോകത്തെ മികച്ച പരിശീലകർ എത്തി. അതുകൊണ്ട് തന്നെ ഈ വിജയം കൂടുതൽ സന്തോഷം നൽകുന്നു. ഹബാസ് പറഞ്ഞു. എ ടി കെ കൊൽക്കത്തയോടുള്ള സ്നേഹമാണ് തന്റെ വിജയത്തിന്റെ രഹസ്യമെന്നും ഹബാസ് പറഞ്ഞു. ടീമിലെ താരങ്ങളുടെ പോരാട്ട വീര്യത്തെയും ഹബാസ് പുകഴ്ത്തി. പ്രധാന താരങ്ങൾ പരിക്കേറ്റ് പുറത്തായിട്ടും അതു മറികടക്കാൻ തന്റെ സ്ക്വാഡിനായെന്നും ഹബാസ് പറഞ്ഞു.

Advertisement