ഗോൾഡൻ ബൂട്ട് വാൽസ്കിസിന്, ഹ്യൂഗോ ബൗമസ് സീസണിലെ താരം

- Advertisement -

ഐ എസ് എൽ സീസൺ അവസാനിച്ചതോടെ സീസണിലെ പ്രധാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗോൾഡൻ ബൂട്ട് പുരസ്കാരം ചെന്നൈയിൻ എഫ് സിയുടെ സ്ട്രൈക്കർ വാൽസ്കിസാണ് സ്വന്തമാക്കിയത്. ഫൈനലിലെ ഗോളടക്കം 15 ഗോളുകളാണ് വാൽസ്കിസ് ഈ സീസണിൽ അടിച്ചു കൂട്ടിയത്. എ ടി കെയുടെ റോയ് കൃഷ്ണയ്ക്കും കേരള ബ്ലാസ്റ്റേഴ്സിന്റ്ദ് ഒഗ്ബെചെയ്ക്കും 15 ഗോൾ വീതം ഉണ്ടായിരുന്നു.

കൂടുതൽ അസിസ്റ്റ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വാൽസ്കിസിന് ഗോൾഡൻ ബൂട്ട് നൽകിയത്. എഫ് സി ഗോവൻ താരം ഹ്യൂഗോ ബൗമസ് സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഗോവയ്ക്ക് വേണ്ടി ഈ സീസണിൽ പതിനൊന്ന് ഗോളുകളും 10 അസിസ്റ്റുമാണ് ഹ്യൂഗോ സംഭാവന ചെയ്തത്.

ബെംഗളൂരു ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കി. എ ടി കെയുടെ യുവ ഡിഫൻഡർ സുമിത് റതി എമേർജിംഗ് പ്ലയർ ഓഫ് ദി ഇയറായും തിരഞ്ഞെടുക്കപ്പെട്ടു.

Advertisement