ഐ എസ് എല്ലിനെ വിമർശിച്ച് സ്റ്റിമാച്, 100 കോടി ജനങ്ങൾ ഉണ്ടെങ്കിലും തനിക്ക് മുന്നിൽ ഉള്ളത് ആകെ 50 താരങ്ങൾ മാത്രം

ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ സ്റ്റിമാച് ഐ എസ് എല്ലിനെ വിമർശിക്കുകയാണ്. ഐ എസ് എൽ ലീഗ് ഇനിയും ഏറെ മെച്ചപ്പെടാനുണ്ട് എന്ന് സ്റ്റിമാച് പറയുന്നു. ഇന്ത്യൻ ടീമിന്റെ ചുമതലയേൽക്കുമ്പോൾ എല്ലാവരും എന്നോട് പറഞ്ഞത് നിങ്ങൾ എത്ര ഭാഗ്യവാനാണ് 125 കോടി ജനങ്ങളിൽ നിന്ന് നിങ്ങൾക്ക് ടീമിനെ തിരഞ്ഞെടുക്കാമല്ലോ എന്നാണ്. എന്നാൽ ഇവിടെ വന്നപ്പോൾ തന്റെ മുന്നിൽ ഉള്ളത് ആകെ 10 ടീമും 50 കളിക്കാരും ആയിരുന്നു. സ്റ്റിമാച് പറഞ്ഞു.

ഈ 50 കളിക്കാരിൽ ഭൂരിഭാഗവും ഗോൾ കീപ്പർമാരും ഡിഫൻഡേഴ്സും ഡിഫൻസീവ് മിഡുമായിരുന്നു. സ്റ്റിമാച് പരാതി പറയുന്നു. ഐ എസ് എൽ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾക്ക് വെല്ലുവിളി അല്ല എന്നും സ്റ്റിമാച് പറയുന്നു‌. ഐ എസ് എൽ കംഫർട് ഫുട്ബോൾ ആണ്. താരങ്ങൾക്ക് നല്ല ശമ്പളം കിട്ടുന്നുണ്ട്. അതിൽ അവർ സന്തോഷവാന്മാരാണ്. ഐ എസ് എല്ലിൽ ഒരു പന്ത് കിട്ടിയാൽ അത് പാാ ചെയ്യും മുമ്പ് എന്ത് ചെയ്യണം എന്ന് ചിന്തിക്കാൻ സമയം കിട്ടുന്നുണ്ട്. ഇന്റർനാഷണൽ ഫുട്ബോളിൽ അത് ലഭിക്കില്ല. സ്റ്റിമാച് പറഞ്ഞു

Previous articleആദ്യ ടെസ്റ്റിനുള്ള ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, മാത്യൂ പോട്സിന് അരങ്ങേറ്റം, ബ്രോഡ് – ആന്‍ഡേഴ്സൺ മടങ്ങിയെത്തുന്നു
Next articleമുൻ വെസ്റ്റിൻഡീസ് ക്രിക്കറ്റർ ഹോൾഫോർഡ് അന്തരിച്ചു