മുൻ വെസ്റ്റിൻഡീസ് ക്രിക്കറ്റർ ഹോൾഫോർഡ് അന്തരിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ഡേവിഡ് ഹോൾഫോർഡ് അന്തരിച്ചു. 1966 നും 1977 നും ഇടയിൽ 24 ടെസ്റ്റുകൾ വെസ്റ്റ് ഇൻഡീസിനായി ഡേവിഡ് ഹോൾഫോർഡ് കളിച്ചിട്ടുണ്ട്. 82 വയസ്സായിരുന്നു. 1976-ൽ ഓവലിൽ ഇന്ത്യയ്‌ക്കെതിരെ ആദ്യ ഇന്നിംഗ്‌സിൽ 23 റൺസിന് അഞ്ച് വിക്കറ്റ് നേടിയതാണ് ഹോൾഫോർഡിന്റെ മികച്ച ടെസ്റ്റ് ബൗളിംഗ് പ്രകടന.

അദ്ദേഹം ബാർബഡോസിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു വിരമിച്ച ശേഷം, ഹോൾഫോർഡ് വെസ്റ്റ് ഇൻഡീസ് സെലക്ടറും ടീം മാനേജരുമായി പ്രവർത്തിച്ചിരുന്നു.