ഇനി മുതൽ ഐ എസ് എല്ലിൽ ഒന്നാമത് എത്തുന്നവർക്ക് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട യോഗ്യത!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇനി ഇന്ത്യൻ ക്ലബുകൾ എ എഫ് സി ചാമ്പ്യൻസ് ലീഗ് എന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ കളിക്കാം. ഇന്ത്യൻ ചാമ്പ്യന്മാർക്ക് എ എഫ് സി ചാമ്പ്യൻസ് ലീഗിലേക്ക് നേരിട്ട് യോഗ്യത നൽകണമെന്ന ഇന്ത്യയുടെ അപേക്ഷ എ എഫ് സി അംഗീകരിച്ചു. ഇപ്പോൾ ഇന്ത്യൻ ക്ലബുകൾക്ക് എ എഫ് സി ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് കളിക്കാൻ ആണ് അവസരം കിട്ടാറ്. എന്നാൽ ഒരിക്കലും ഇന്ത്യൻ ക്ലബുകൾ പ്ലേ ഓഫിന് അപ്പുറം പോകാറില്ല.

എ എഫ് സി കപ്പിൽ ആയിരുന്നു ഇന്ത്യൻ ക്ലബുകൾ സ്ഥിരമായി കളിക്കാറ്. എന്നാൽ ഇന്ത്യയിലെ ഫുട്ബോൾ വളർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നൽകണമെന്നാണ് എ എഫ് സി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ സീസൺ വരെ ഐലീഗ് ചാമ്പ്യന്മാർക്ക് എ എഫ് സി കപ്പ് പ്ലേ ഓഫ് യോഗ്യതയും ഐ എസ് എൽ ചാമ്പ്യന്മാർക്ക് എ എഫ് സി കപ്പ് പ്ലേ ഓഫ് യോഗ്യതയുമായിരുന്നു.

എന്നാൽ ഇനി ഐ എസ് എലിൽ ലീഗ് ഘട്ടത്തിൽ ഒന്നാമത് എത്തുന്നവർക്ക് നേരിട്ട് എ എഫ് സി ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കും. ഐ എസ് എൽ വിജയികളെ അല്ല ലീഗ് ഘട്ടത്തിൽ ആര് ഒന്നാമത് എത്തുന്നു എന്നതാകും എ എഫ് സി പരിഗണിക്കുക. ഐ ലീഗ് ചാമ്പ്യന്മാർക്ക് എ എഫ് സി കപ്പിൽ ഗ്രൂപ്പ് ഘട്ട യോഗ്യതയും ലഭിക്കും. ഇന്ത്യയിൽ നിന്ന് ഒരു ടീമിനു കൂടെ എ എഫ് സി കപ്പിലേക്ക് യോഗ്യത ലഭിക്കും അത് ആർക്ക് കൊടുക്കണം എന്നത് തീരുമാനം ആയിട്ടില്ല.