കയ്യിലെ ടാറ്റൂ, ശിരോവസ്ത്രമില്ലാതെ ഭാര്യയുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ, ഇറാനിയൻ ക്യാപ്റ്റനെതിരെ ഫുട്ബോൾ ഫെഡറേഷൻ

- Advertisement -

ഇറാനിയൻ ദേശീയ ടീം ക്യാപ്റ്റനായ അഷ്കൻ ദേജാഗക്കെതിരെയാണ് ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ രംഗത്തെത്തിയത്. കയ്യിലെ ടാറ്റൂവും ശിരോവസ്ത്രമില്ലാതെ ഭാര്യയുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ ഇട്ടതുമാണ് താരത്തിനെ ഡിസിപ്ലിനറി കമ്മീഷന്റെ മുന്നിലെത്തിച്ചത്. ഫുട്ബോൾ താരങ്ങൾക്കിടയിൽ സാധാരമാണെങ്കിലും പച്ച കുത്തുന്നതിനു ഇറാനിൽ വിലക്കുണ്ട്. ഫുട്ബോൾ താരങ്ങളെല്ലാം പരമാവധി ടാറ്റൂ മറയ്ക്കാനായി ലോങ്ങ് സ്ലീവുകളും മറ്റു സങ്കേതങ്ങളും തേടാറുണ്ട്. നിലവിൽ ഇറാനിലെ ക്ലബായ ട്രാക്ടർ സാസിയുടെ താരമാണ് അഷ്കൻ ദേജാഗ.

ഇറാനിലെ എക്കാലത്തെയും മികച്ച മധ്യനിര താരങ്ങളിലൊരാളായിട്ടാണ് അഷ്കൻ ദേജാഗനെ ഇറാനിലെ ആരാധകർ തിരഞ്ഞെടുത്തത്. ഹെർത്ത ബെർലിനിൽ കളിയാരംഭിച്ച അഷ്കൻ ദേജാഗ മുൻ ജർമ്മൻ അണ്ടർ 21 താരമാണ്. ഇറാനിൽ നിന്നുമുള്ള കുടിയേറ്റക്കാരായിരുന്നു അഷ്കൻ ദേജാഗയുടെ മാതാപിതാക്കൾ. ജർമ്മൻ ദേശീയ ടീമിലേക്ക് ക്ഷണം ലഭിക്കാതിരുന്നതിനെ തുടർന്നാണ് ഇറാന് വേണ്ടി കളിക്കാൻ അഷ്കൻ ദേജാഗ തീരുമാനിച്ചത്. ബുണ്ടസ് ലീഗ ക്ലബ്ബുകളായ വോൾഫ്സ്ബർഗിനും ഹെർത്ത ബെർലിനും വേണ്ടി താരം കളിച്ചിട്ടുണ്ട്.

Advertisement