ഏഷ്യ കപ്പില്‍ മലിംഗയും, താരത്തിന്റെ മടങ്ങി വരവ് ഏറെ കാലത്തിനു ശേഷം

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിയെത്തി ലസിത് മലിംഗ. ഏഷ്യ കപ്പ് 2018നുള്ള ടീമിലേക്കാണ് മലിംഗയെ ശ്രീലങ്കന്‍ സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്‍ സമയത്ത് മുംബൈ ഇന്ത്യന്‍സ് പരിശീലന സംഘത്തില്‍ അംഗമായിരുന്ന മലിംഗയോട് മടങ്ങിയെത്തി പ്രാദേശിക ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും താരം അതിനു മുതിര്‍ന്നില്ല.

തുടര്‍ന്ന് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും താരത്തിനെ പുറത്തിരുത്തുവാനാണ് ശ്രീലങ്കന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചത്. എന്നാല്‍ കഴിഞ്ഞ മാസം കോച്ച് ചന്ദിക ഹതുരുസിംഗ താരത്തിനു മുന്നില്‍ വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്ന് പറയുകയായിരുന്നു.

Previous articleഫാഗ്നറിന് പരിക്ക്, ബ്രസീൽ ടീമിൽ ഉണ്ടാകില്ല
Next articleപാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് ഹോക്കിയില്‍ വെങ്കലം