ഇന്റർ മിലാനെതിരെ ഏറ്റ പരിക്ക്, ലസിന ട്രയോരെ ഒരു വർഷത്തോളം പുറത്തിരിക്കും

Img 20211006 204654

യുക്രൈൻ ക്ലബായ ഷക്തറിന്റെ താരം ലസിന ട്രയോരെ നീണ്ട കാലം ഫുട്ബോളിൽ നിന്ന് പുറത്താകും. ഇന്റർ മിലാന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ മാരകമായ പരിക്കേറ്റ താരം ഒരു വർഷം വരെ പുറത്തായിരിക്കുമെന്ന് ശാക്തർ ക്ലബ് തന്നെ സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം കീവിൽ നടന്ന മത്സരത്തിന്റെ ഏഴ് മിനിറ്റിൽ ആയിരുന്നു പരിക്കേറ്റത്. ട്രയോരെയും ഇന്റർ താരൻ ഡെൻസൽ ഡംഫ്രീസും ഒരേ പന്തിനായി ശ്രമിക്കുന്നതിന് ഇടയിൽ ആയിരുന്നു പരിക്ക്. കാൽമുട്ടിനാണ് പരിക്ക്.

“കാൽമുട്ട് ജോയിന്റ് ഘടനകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്, രണ്ടാഴ്ചയ്ക്കുള്ളിൽ, അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തും. പരിക്ക് ശരിക്കും ഗുരുതരമാണ്. ട്രയോരെ ഫിറ്റ്നസ് വീണ്ടെടുക്കാൻ ഒമ്പത് മാസത്തിനും ഒരു വർഷത്തിനും ഇടയിൽ എടുത്തേക്കാം.” ക്ലബ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

Previous articleവനിതാ ഫുട്ബോൾ ലീഗ് വീണ്ടും നടത്താൻ ഒരുങ്ങി കേരളം
Next articleഹര്‍ഷൽ പട്ടേലിന് മൂന്ന് വിക്കറ്റ്, സൺറൈസേഴ്സിന് 141 റൺസ്