അവസാന മിനിറ്റുകളിൽ വഴങ്ങിയ ഗോളുകൾക്ക് ഇന്ത്യക്ക് തോൽവി

- Advertisement -

നാല് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇന്ത്യൻ കുട്ടികൾക്ക് തോൽവി. തായ്‌ലൻഡ് അണ്ടർ 16 ടീമാണ് ഇന്ത്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്. മത്സരത്തിൽ തായ്‌ലൻഡ് ആണ് ആദ്യ ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന് തായ്‌ലൻഡ് മുൻപിലായിരുന്നു.

എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ശക്തമായി തിരിച്ചടിച്ച ഇന്ത്യൻ വിക്രമിലൂടെ സമനില പിടിച്ചു. തുടർന്ന് മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യ അവസാന മിനിറ്റുകളിൽ വഴങ്ങിയ രണ്ടു ഗോളുകളിൽ തോൽവി സമ്മതിക്കുകയായിരുന്നു.  മത്സരത്തിന്റെ 88മത്തെയും 90മത്തെയും മിനുറ്റുകളിലാണ് തായ്‌ലൻഡ് ഗോൾ നേടിയത്.

കഴിഞ്ഞ ദിവസം ചൈനക്കെതിരെ നടന്ന മത്സരത്തിൽ ഇന്ത്യൻ കുട്ടികൾ ചൈനയോടും ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റിരുന്നു. ശനിയാഴ്ച്ച കൊറിയയുമായാണ് ഇന്ത്യയുടെ അവസാന മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement