ഫോം തുടര്‍ന്ന് ഫകര്‍ സമന്‍, പാക്കിസ്ഥാനു മികച്ച സ്കോര്‍

- Advertisement -

വീണ്ടും മികച്ച ഫോമില്‍ പാക്കിസ്ഥാന്‍ ഓപ്പണ്ര‍ ഫകര്‍ സമന്‍ ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ ഓസ്ട്രേലിയയ്ക്കെിതരെ ടി20 മത്സരത്തില്‍ മികച്ച സ്കോര്‍ നേടി പാക്കിസ്ഥാന്‍. മത്സരത്തില്‍ ടോസ് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചാണ് നേടിയത്. പാക്കിസ്ഥാനോട് ബാറ്റിംഗ് ആവശ്യപ്പെട്ട ഫിഞ്ചിനു രണ്ടാം ഓവറില്‍ തന്നെ ജൈ റിച്ചാര്‍ഡ്സണ്‍ ആദ്യ വിക്കറ്റ് നേടിക്കൊടുത്തു. നേരിട്ട ആദ്യ പന്തില്‍ തന്നെ ഹാരിസ് സൊഹൈല്‍ മടങ്ങിയെങ്കിലും ഫകര്‍ സമനും ഹുസൈന്‍ തലത്തും രണ്ടാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടിചേര്‍ക്കുകയായിരുന്നു.

25 പന്തില്‍ 30 റണ്‍സ് നേടിയ തലത്തിനെ മാക്സ്വെല്‍ ആണ് പുറത്താക്കിയത്. പിന്നീട് സമനു കൂട്ടായി എത്തിയ സര്‍ഫ്രാസ് അഹമ്മദുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 27 റണ്‍സ് കൂടി നേടിയെങ്കിലും സര്‍ഫ്രാസിനെ ആന്‍ഡ്രൂ ടൈ മടക്കിയയച്ചു.  ഏറെ വൈകാതെ ഫകര്‍ സമനും പുറത്തായി. 42 പന്തില്‍ നിന്ന് 73 റണ്‍സാണ് താരം നേടിയത്. 3 സിക്സും 9 ബൗണ്ടറിയും അടങ്ങിയതായിരുന്നു ഇന്നിംഗ്സ്. മാര്‍ക്ക്സ് സ്റ്റോയിനിസിനാണ് വിക്കറ്റ്.

അവസാന ഓവറുകളില്‍ ആസിഫ് അലിയുടെ വെടിക്കെട്ടും കൂടി ചേര്‍ന്നപ്പോള്‍ പാക്കിസ്ഥാന്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടുകയായിരുന്നു. 18 പന്തില്‍ നിന്ന് 37 റണ്‍സുമായി ആസിഫ് അലി പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്കായി ആന്‍ഡ്രൂ ടൈ മൂന്നും ജൈ റിച്ചാര്‍ഡ്സണ്‍ രണ്ടും മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement