ഇന്ത്യയുടെ നവംബറിലെ എതിരാളികൾ ജോർദാൻ

നവംബറിലെ രാജ്യാന്തര മത്സരങ്ങളുടെ ഇടവേളയിൽ ഇന്ത്യ കളിക്കുന്ന മത്സരം തീരുമാനമായി. ജോർദാനാകും ഇന്ത്യയുടെ എതിരാളികൾ. നവംബർ 17ന് ജോർദാനിൽ വെച്ചാകും മത്സരം നടക്കുക. കിംഗ് അബ്ദുള്ള സ്റ്റേഡിയം മത്സരത്തിന് വേദിയാകും. ഇപ്പോൾ ഫിഫ റാങ്കിംഗിൽ 110ആം സ്ഥാനത്ത് ഉള്ള ടീമാണ് ജോർദാൻ. ഏഷ്യാ കപ്പിന് ഒരുങ്ങുന്ന ഇന്ത്യ ഈ ഇന്റർനാഷണൽ മത്സരങ്ങൾക്കായുള്ള ഇടവേളയും ഒരു മത്സരം മാത്രമെ കളിക്കുന്നുള്ളൂ എന്നത് ആരാധകർക്ക് നിരാശ നൽകുന്നു.

ഇനി ഒരു മാസം മാത്രമെ ഏഷ്യാ കപ്പിനുള്ളോഒ എന്നിരിക്കെ രണ്ട് സൗഹൃദ മത്സരങ്ങൾ എങ്കിലും നവംബറിൽ ഇന്ത്യ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ മാസവും ഒരു മത്സരം മാത്രമെ ഇന്ത്യ കളിച്ചിരുന്നുള്ളൂ. ചൈനക്കെതിരെ ഇന്ത്യൻ പ്രതിരോധം മികച്ചു നിൽക്കുകയും ചൈനയെ അവരുടെ നാട്ടിൽ സമനിലയിൽ തളയ്ക്കുകയും ചെയ്തിരുന്നു.