ഇന്ത്യയെ ഞെട്ടിച്ച് ബംഗ്ലാദേശ്

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യ ഞെട്ടലിൽ. ആദ്യ പകുതി അവസാനിക്കുമ്പോൾ ബംഗ്ലാദേശ് ഒരു ഗോളിന് മുന്നിട്ട് നിൽക്കുകയാണ്. ആദ്യ പകുതിയുടെ അവസാനം ഗോൾകീപ്പർ ഗുർപ്രീതിന് പറ്റിയ അബദ്ധത്തിൽ നിന്നായിരുന്നു ബംഗ്ലാദേശ് ഗോൾ പിറന്നത്. 42ആം മിനുട്ടിൽ ഫ്രീകിക്കിൽ നിന്ന് പിറന്ന ഒരു ക്രോസ് കൈക്കലാക്കുന്നതിൽ ഗുർപ്രീത് പരാജയപ്പെടുകയായിരുന്നു‌‌.

അത് മുതലാക്കി സാദ് ഉദ്ദീൻ ആണ് ഹെഡറിലൂടെ ഗോൾ നേടിയത്. നിറഞ്ഞ സ്റ്റേഡിയം അതോടെ നിശബ്ദമായി. ആശിഖ്, ഛേത്രി, ഉദാന്ത, മൻവീർ എന്നിവരെയൊക്കെ അറ്റാക്കിൽ ഇറക്കിയിട്ടും കാര്യമായി അവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യക്ക് ആയില്ല. മൻവീറിന്റെ ഹെഡറായിരുന്നു ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച അവസരം.

Previous articleഇതിഹാസം ലിന്‍ ഡാനിനെ വീഴ്ത്തി സായി പ്രണീത്, സൗരവ് വര്‍മ്മ പൊരുതി വീണു
Next articleഇംഗ്ലണ്ടിന് എതിരായ വംശീയ അധിക്ഷേപം, ബൾഗേറിയൻ ഫുട്‌ബോൾ മേധാവി രാജിവച്ചു